Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഹജ്ജ് രജിസട്രേഷന്‍ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍

June 24, 2021

June 24, 2021

ജിദ്ദ:ഹജ്ജ് രജിസ്‌ട്രേഷനുള്ള രണ്ടാംഘട്ട നടപടികള്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 5,58270 അപേക്ഷകരാണ് ഇത്തവണത്തെ ഹജ്ജിനായി അപേക്ഷിച്ചത്.അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിച്ചവരാണ് പാക്കേജ് തെരഞ്ഞെടുക്കുന്നതടക്കമുള്ള രണ്ടാംഘട്ട നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് രണ്ടാംഘട്ട നടപടികള്‍ ആരംഭിക്കുക.  പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ് അടക്കുന്നതിനും ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൊബൈലുകളിലേക്ക് സന്ദേശങ്ങള്‍ ലഭിക്കും. 23ന് രാത്രി 10നാണ് ആദ്യഘട്ട രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിച്ചത്. രജിസറ്റര്‍ ചെയ്തതില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്.  കോവിഡ് സാഹചര്യത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാവുക. പൗരന്മാരില്‍ നിന്നും രാജ്യത്തെ വിദേശികളില്‍ നിന്നും 60,000 പേര്‍ക്കാണ് അവസരം ലഭിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഹജ്ജ് കര്‍മം നടത്താത്തവര്‍ക്ക് മുന്‍ഗണന നല്‍കും.

 

 


Latest Related News