Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
രൂപയുടെ വിലയിടിവ്,ഖത്തർ റിയാൽ 19.50 നു മുകളിലെത്തി

August 20, 2019

August 20, 2019

ദോഹ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ ഉയരങ്ങളിലെത്തി. ഇന്ന് (ചൊവ്വാഴ്ച)  ഒരു ഖത്തർ റിയാലിന് 19 രൂപ 51 പൈസയാണ് വിനിമയ നിരക്ക്.ഒമാൻ റിയാലിന് 185 രൂപ 65 പൈസയും യു.എ.ഇ ദിർഹം  19 രൂപ 52 പൈസയുമാണ് നിരക്ക്.

രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരാനാണ് സാധ്യതയെന്ന് മണി എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 72 വരെ പോകാനിടയുണ്ട്. ഇന്ത്യൻ സർക്കാർ വിദേശ കറൻസിയിൽ സൊവറിൻ ബോണ്ട് പുറത്തിറക്കുന്നത് ആലോചിക്കുന്നുണ്ട്.ഈ  ഒരു സാഹചര്യത്തിൽ മാത്രമേ രൂപയുടെ മൂല്യം മെച്ചപ്പെടാനുള്ള സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ.ചൈനയും അമേരിക്കയും തമ്മിൽ നടക്കുന്ന വ്യാപാര യുദ്ധവും കശ്മീർ അടക്കം വിവിധ ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങളുമാണ് രൂപയുടെ മൂല്യത്തിലെ തുടരുന്ന ഇടിവിന് കാരണം. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിെൻറ ലക്ഷണങ്ങളും പ്രകടമാണ്. ഇന്ത്യയിലടക്കം സ്വർണത്തിന് നിക്ഷേപമെന്ന രീതിയിൽ പ്രധാന്യം വർധിച്ചിട്ടുണ്ട്.വിദേശ നിക്ഷേപകർ ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിച്ചതും രൂപയുടെ മൂല്യമിടിയാനും ഡോളർ ശക്തമാകാനും കാരണമായിട്ടുണ്ട്.


Latest Related News