Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിൽ കാണാതായ ജ്യോതിഷ് സുബ്രഹ്മണ്യനെ കുറിച്ച് രണ്ടാഴ്ചയ്ക്ക് ശേഷവും വിവരം ലഭിച്ചില്ല

September 29, 2019

September 29, 2019

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 74469720, 74420860 എന്നീ മൊബൈൽ നമ്പറുകളിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.

ദോഹ : ഇക്കഴിഞ്ഞ സെപ്തംബർ 10 ന് ദോഹയിൽ കാണാതായ തൃശൂർ വലപ്പാട് സ്വദേശി ജ്യോതിഷ് സുബ്രമണ്യൻ എന്ന യുവാവിനെ കുറിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചില്ല. ഇക്കഴിഞ്ഞ പത്താം തിയതി ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ താമസ സ്ഥലത്തു നാട്ടിലേക്ക് പണമയക്കാൻ പുറത്തേക്ക് പോയ ജ്യോതിഷ് തിരിച്ചുവരാത്തതിനെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്നവരും സുഹൃത്തുക്കളും വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും 19 ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ എങ്ങോട്ടു പോയെന്നോ എന്തുപറ്റിയെന്നോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇപ്പോഴും ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ടെന്നാണ് വിവരം.

ഇൻഡസ്ട്രിയൽ ഏരിയ 52 ൽ സനയ്യ ഹൈപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.8 വർഷം മുമ്പ് ദോഹയിലെത്തിയ ജ്യോതിഷ് ലോജിസ്റ്റിക് ഗ്രൂപ്പിലും നേരത്തെ ജോലി ചെയ്തിരുന്നു.കഴിഞ്ഞ 10ന് ജോലി സ്ഥലത്തു നിന്നും നാട്ടിലേക്ക് പണമയക്കാൻ എക്സ്ചേഞ്ചിലേക്ക് പോയിരുന്നതായാണ് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്ന് നാട്ടിലേക്ക് പണം അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രദിവസമായിട്ടും ജ്യോതിഷ് സുബ്രഹ്മണ്യനെ സംബന്ധിച്ച ഒരു വിവരവും ലഭിക്കാത്തതിൽ നാട്ടിലെ മാതാപിതാക്കളും ബന്ധുക്കളും അസ്വസ്ഥരാണ്.മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 74469720, 74420860 എന്നീ മൊബൈൽ നമ്പറുകളിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.


Latest Related News