Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഡോ.യൂസുഫുൽ ഖറദാവിയുടെ മയ്യിത്ത് നമസ്കാരം നാളെ

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ന് വിടവാങ്ങിയ ആഗോള ഇസ്‌ലാമിക പണ്ഡിതൻ ഡോ.യുസുഫ് അൽ ഖർദാവിയുടെ മയ്യിത്ത് നമസ്കാരം നാളെ ഉച്ചക്ക് ളുഹർ നമസ്കാരാനന്തരം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽവഹാബ് പള്ളിയിൽ നടക്കും.തുടർന്ന് അബുഹമൂർ ഖബർസ്ഥാനിലായിരിക്കും അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുക.പുരുഷന്മാർക്കുള്ള അനുശോചന യോഗം വൈകീട്ട് ഖറദാവിയുടെ വീടിന് മുന്നിലെ ടെന്റിലും സ്ത്രീകൾക്ക് വീടിനകത്തും ചേരുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

മലയാളികളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഖറദാവിയുടെ വിയോഗത്തിൽ ഖത്തറിലെ മലയാളി സമൂഹം ദുഃഖം രേഖപ്പെടുത്തി.

ഈജിപ്തിൽ ജനിച്ച ഖറദാവി കഴിഞ്ഞ കുറെ വർഷങ്ങളായി ദോഹയിലാണ് താമസിച്ചുവരുന്നത്.ഇന്ന് ദോഹയിലായിരുന്നു അന്ത്യം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News