Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കെ.എം.സി.സി പ്രവർത്തകരുടെ പരിശ്രമം ഫലം കണ്ടു,ഖത്തറിൽ മരിച്ച അർച്ചന ടീച്ചറുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും

February 04, 2022

February 04, 2022

അൻവർ പാലേരി 

ദോഹ : ബുധനാഴ്ച്ച രാത്രി ഖത്തറിലെ വുകൈറിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇടുക്കി തൊടുപുഴ സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെ മകൾ അർച്ചന രാകേഷി(40)ന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.അസ്വാഭാവിക മരണമായതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഖത്തർ കെ.എം.സി.സിക്ക് കീഴിലെ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവർത്തകർ കഠിന പരിശ്രമത്തിലൂടെ വ്യാഴാഴ്ച രാത്രിയോടെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.വെള്ളി,ശനി ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ മൃതദേഹം നാട്ടിലെത്താൻ വൈകുമെന്ന ആശങ്ക ബന്ധുക്കളും പങ്കുവെച്ചിരുന്നു.

അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി ഭാരവാഹികളായ  മെഹബൂബ് നാലകത്ത്,മൻസൂർ അലി എലത്തൂർ  , മുയിസ് മുയിപ്പോത്ത്  എന്നിവരുടെ നിരന്തരമായ പ്രവർത്തനമാണ് ഒടുവിൽ ഫലം കണ്ടത് .

ഇന്ന് രാത്രി എട്ടു മണിക്ക് ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയക്കുക.ഭർത്താവ് രാകേഷും രണ്ടു മക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News