Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തര്‍ ലോക കപ്പില്‍ കളിക്കണമെന്ന് നോര്‍വീജിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍

June 21, 2021

June 21, 2021

ദോഹ:കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഖത്തര്‍ ലോകകപ്പ് ബഹിഷ്‌ക്കരിക്കണമെന്ന വാദം നോര്‍വെ ഫുട് ബോള്‍ ഫെഡറേഷന്‍ തള്ളി. ഞായറാഴ്ച ചേര്‍ന്ന നോര്‍വീജിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അസാധാരണ യോഗത്തിലാണ് തീരുമാനം.ഫെഡറേഷനിലെ 368 അംഗങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യത്തെ എതിര്‍ത്തു.  121 അംഗങ്ങളാണ് അനുകൂലിച്ചത്. ഖത്തറിലെ ലോകകപ്പില്‍ കളിക്കുന്നത് സെമിത്തേരിയില്‍ കളിക്കുന്നതിന് തുല്യമാണെന്ന ആരോപണം പോലും എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം സംഘങ്ങളുടെ ബഹിഷ്‌കരണാഹ്വാനം. 2000ലെ യൂറോ കപ്പിന് ശേഷം പ്രധാനപ്പെട്ട ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്കും നോര്‍വെ ദേശീയ ടീം യോഗ്യത നേടിയിട്ടില്ലെന്നതാണ് രസാവഹമായ മറ്റൊരു കാര്യം.  നിലവില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് നോര്‍വെ.

 


Latest Related News