Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
'ദി ബിഗ് ഫൈവ് കൺസ്ട്രക്റ്റ് ഖത്തർ' പ്രദർശനത്തിന് തുടക്കമായി 

September 23, 2019

September 23, 2019

ദോഹ : ഖത്തറിലെ നിർമാണ മേഖലയിലെ ഏറ്റവും വലിയ പ്രദർശനങ്ങളിൽ ഒന്നായ 'ദി ബിഗ് ഫൈവ് കൺസ്ട്രക്റ്റ്' പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. പരിസ്ഥിതി - മുനിസിപ്പൽ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹിയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത്. 20 രാജ്യങ്ങളിൽനിന്നുള്ള 150 കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.ഏറ്റവും പുതിയ ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതാണ് പ്രദർശനം.

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫാ ബിൻ അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്.വിവിധ ശിൽപശാലകളും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.രാവിലെ 11 മുതൽ രാത്രി 7 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.പ്രദർശനം ഈ മാസം 25 വരെ നീളും.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങക്കും പരിചയപ്പെടുത്തുന്നതാണ് പ്രദർശനം.
 


Latest Related News