Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സബാഹ് അല്‍ അഹ്മദ് കോറിഡോര്‍ താല്‍ക്കാലികമായി അടയ്ക്കും

December 21, 2020

December 21, 2020

ദോഹ: അല്‍ തുമാമ ഇന്റര്‍ചേഞ്ചിനും അല്‍ തുമാമ സ്‌റ്റേഡിയം ഇന്റര്‍ചേഞ്ചിനും ഇടയില്‍ അബുഹമൂറിലേക്കുള്ള  സബാഹ് അല്‍ അഹ്മദ് കോറിഡോര്‍ താല്‍ക്കാലികമായി അടയ്ക്കും. ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗലാണ് ഇക്കാര്യം അറിയിച്ചത്. 

ബുധനാഴ്ച രാത്രി 11 മണി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണി വരെയാണ് സബാഹ് അല്‍ അഹ്മദ് കോറിഡോറില്‍ ഗതാഗതം നിര്‍ത്തി വയ്ക്കുക. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് കോറിഡോര്‍ അടയ്ക്കുന്നത്. 


Breaking News: ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ അനുമതി നല്‍കി


ഇവിടെ ഐ.ടി.എസ് ഗ്യാന്‍ട്രികള്‍ (റോഡിനു കുറുകെയുള്ള സൂചനാ ബോര്‍ഡ്) സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാനാണ് കോറിഡോര്‍ അടയ്ക്കുന്നത്. 

കോറിഡോര്‍ അടയ്ക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി സൂചനാ ബോര്‍ഡുകള്‍ അഷ്ഗല്‍ സ്ഥാപിക്കും. എല്ലാ യാത്രക്കാരും വേഗപരിധി പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News