Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ടീം തിരൂർ ഖത്തർ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം,സൗദി ഫാൻസ്‌ ജേതാക്കൾ

November 14, 2022

November 14, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ടീം തിരൂർ ഖത്തർ സംഘടിപ്പിച്ച ഖത്തറിലെ 16 ഫാൻ ടീമുകൾ പങ്കെടുത്ത പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഒന്നാം സ്ഥാനം സൗദി അറേബ്യ ഫാൻസ് ജേതാക്കളായി. ക്രോയേഷ്യ ഫാൻസ് രണ്ടാമതെത്തി.

പ്രസിഡൻ്റ് അഷറഫ് ചിറക്കലിൻ്റെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ ട്രഷറർ ഫൈറൂസ് തലക്കടത്തൂർ, വൈസ് പ്രസിഡൻ്റുമാരായ അബ്ദുല്ല തറമ്മൽ, ജാഫർ (ഇന്ത്യൻ ഹൈപ്പർ മാർക്കറ്റ്), സെക്രട്ടറി നൗഷാദ് പൂക്കയിൽ, ചീഫ് കോർഡിനേറ്റർ സദീർ അലി, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
കിക്കോഫ്  പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സ്പോർട്സ് വിങ് കോർഡിനേറ്റർ ഹംസ ചെമ്പ്രയും, അലി ഹസ്സനും, നാദിറും സംഘവും നിയന്ത്രിച്ചു,

വൈകുന്നേരം നൗഷാദ് പൂക്കയിൽ നയിച്ച സംഗീത സന്ധ്യയിൽ വിവിധ അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു.ആർട്ട്സ് വിങ് കോർഡിനേറ്റർമാരായ അഫ്സലും, ജഷീലും സംഘവും പരിപാടി നിയന്ത്രിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസിഡൻ്റ് അഷറഫ് ചിറക്കലിൽ നിന്ന് സൗദി ഫാൻസ് ടീം ക്യാപ്റ്റൻ ഏറ്റുവാങ്ങി.റണ്ണേഴ്‌സിനുള്ള സമ്മാനങ്ങൾ  വൈസ് പ്രസിഡൻ്റ് അബ്ദുല്ല തറമ്മൽ  ക്രോയേഷ്യ ഫാൻസ് ടീം ക്യാപ്റ്റന് സമ്മാനിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസു, സമീർ, സബാഹ്, അർഷാദ്, ദാവൂദ്, സാബു, തുടങ്ങിയവർ  സ്റ്റേജ്, ഭക്ഷണം, പരസ്യം, ട്രാൻസ്പോർട്ടേഷൻ എന്നിവ കൈകാര്യം ചെയ്തു

ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൽ മാർഗ്ഗം പോവുന്ന ഇന്ത്യൻ സൈക്ലിസ്റ്റ് എക്കോ വീലർ ഫായിസ് അഷ്‌റഫ് അലിയും, പട്ടുറുമാൽ ഫെയിം നിഷിതയും അതിഥികളായി പരിപാടിയിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News