Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ അസംബ്ലിയിലെ പ്രഭാഷകരുടെ പട്ടികയിൽ നിന്നും താലിബാൻ മന്ത്രിയെ ഒഴിവാക്കി

March 29, 2022

March 29, 2022

ദോഹ : ദോഹ അസംബ്ലിയിലെ പ്രഭാഷകരുടെ പട്ടികയിൽ നിന്നും അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പേര് നീക്കം ചെയ്തു. ഇന്ന് രാവിലെ വരെ പട്ടികയിൽ മന്ത്രി ഉണ്ടായിരുന്നെന്നും, ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഇയാളെ ഒഴിവാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസസ്വാതന്ത്ര്യം അടക്കമുള്ള വിഷയങ്ങളിലെ താലിബാൻ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് സൂചനകൾ. 

നേരത്തെ, താലിബാനുമായി ദോഹയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. മിക്ക ലോകരാജ്യങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചത്. താലിബാന്റെ നയതന്ത്ര ഓഫീസ് ദോഹയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു രാജ്യവും ഇതുവരെ താലിബാനോട് സൗഹൃദചർച്ചകൾ നടത്തിയിട്ടില്ല. അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെട്ടുതുടങ്ങിയതിന് പിന്നാലെ, ഇതുവരെ പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഖത്തറും കയ്യൊഴിയുന്നത് താലിബാന് കനത്ത തിരിച്ചടി ആയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ അഭിപ്രായപ്പെട്ടു.


Latest Related News