Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ദുബായ്: മധുരം കൂടിയാൽ വിലയും കൂടും

August 21, 2019

August 21, 2019

ദുബായ്: യു.എ.ഇ യിൽ മധുരം കൂടിയ ശീതള പാനീയങ്ങൾക്ക് ഉൾപെടെ അധിക നികുതി ഈടാക്കുന്ന ഉത്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അനാരോഗ്യകരമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിന് വിവിധ ഘട്ടങ്ങളായാണ് വില വർധിപ്പിക്കുക.ഇതനുസരിച്ച് മധുരമുള്ള പാനീയങ്ങളും ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള ഉൽപന്നങ്ങൾക്ക് 2020 ജനുവരി ഒന്നുമുതല്‍ വില കൂടും.

പഞ്ചസാര ചേര്‍ത്ത മധുരപലഹാരങ്ങളും ജ്യൂസുകളും മറ്റ് പാനീയങ്ങളും 50 ശതമാനം നികുതിക്ക്‌ വിധേയമായിരിക്കും. കൊക്കക്കോള, റെഡ് ബുള്‍, പെപ്‌സി എന്നിവയുടെ വിലയും ഉയരും. ആരോഗ്യകരമായ തിരഞ്ഞെടുപ്പിന് പഞ്ചസാരയുടെ അളവ് ഉത്പന്നങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. തണുത്ത കോഫി ബ്രാന്‍ഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങളില്‍ നിക്കോട്ടിന്‍ അല്ലെങ്കില്‍ പുകയില അടങ്ങിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവയില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ക്ക് 100 ശതമാനം നികുതി ഈടാക്കും. നിലവില്‍ ഇ-സിഗരറ്റുകളുടെ വില 475 ദിര്‍ഹം മുതലാണ്. എന്നാല്‍ ജനുവരി മുതല്‍ 100 ശതമാനം എക്സൈസ് നികുതി കൂടിയാകുമ്ബോള്‍ 950 ദിര്‍ഹമായി ഉയരും. പുകയില സ്റ്റിക്കുകളുടെ വിലയും ഇരട്ടിയാകും.

പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഉത്‌പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നികുതി നല്‍കേണ്ട മറ്റ് ഉത്‌പന്നങ്ങളുടെ പട്ടിക സര്‍ക്കാര്‍ അടുത്തദിവസങ്ങളില്‍ പുറത്തിറക്കുമെന്നാണ് വിവരം.


Latest Related News