Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലെ റോഡുകൾ പഴയതിലും സുരക്ഷിതം, അപകട മരണനിരക്കിൽ 61 ശതമാനം കുറവുണ്ടായതായി പഠനങ്ങൾ

December 09, 2021

December 09, 2021

ദോഹ : യുഎന്നുമായി കൈ കോർത്ത് ഖത്തർ നടത്തിയ റോഡ് സുരക്ഷാ കാമ്പയിൻ രാജ്യത്ത് കാതലായ മാറ്റങ്ങൾക്ക് കരണമായിട്ടുണ്ടെന്ന് പഠനങ്ങൾ. ഹമദ് ട്രോമ സെന്റർ നടത്തിയ ഗവേഷണം പ്രകാരം 2011 മുതൽ 2020 വരെയുള്ള റോഡ് അപകട മരണനിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 858 ജീവനുകളെയാണ് ഈ കാലയളവിൽ മരണത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞത്. 

വാഹന അപകടങ്ങളിൽ പരിക്കുകൾ പറ്റുന്നവരുടെയും, മരണപ്പെടുന്നവരുടെയും വിവരങ്ങൾ ശേഖരിച്ച്, ഡോക്ടർ ഹസ്സൻ അൽ താനിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ തുടങ്ങി നിരവധി വകുപ്പുകൾ ഈ നേട്ടത്തിൽ സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്നും ഡോക്ടർ അൽ താനി കൂട്ടിച്ചേർത്തു. ഒരു പതിറ്റാണ്ട് നീണ്ടുനിന്ന റോഡ് സുരക്ഷാ ദൗത്യത്തിന്റെ രണ്ടാം പതിപ്പ് ഇന്ന് മുതൽ ആരംഭിക്കും.


Latest Related News