Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ റൗദത്ത് ഉമ്മു അൽ സലാം സ്ട്രീറ്റ് ഭാഗികമായി അടച്ചിടും : അഷ്‌ഗാലിന്റെ അറിയിപ്പ്

March 28, 2022

March 28, 2022

ദോഹ : രാജ്യത്തെ റൗദത്ത് ഉമ്മു അൽ സലാം സ്ട്രീറ്റും, വാദി അൽ അസ്‌കർ സ്ട്രീറ്റിലെ അൽ ഖറൈത്തിയാത്ത് ഭാഗവും താൽകാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ അറിയിച്ചു. ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി ചേർന്നാണ് അറ്റകുറ്റപ്പണിക്കായി ഈ പ്രദേശങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. നാളെ രാവിലെ ആറ് മണിമുതൽ, അടുത്ത ആറ് ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. 

റൗദത്ത് ഉമ്മു അൽ സലാമിൽ നിന്നും അൽ ഖറൈത്തിയാത്തിലേക്ക് പോവുന്ന വാഹനങ്ങൾ 54, 55 സ്ട്രീറ്റുകളിലൂടെയാണ് അൽ ഖറൈത്തിയാത്തിൽ എത്തേണ്ടത്. എതിർ ദിശയിലേക്കുള്ള വാഹനങ്ങളും ഇതേ പാത പിന്തുടരണം. താൽകാലിക പാതയിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്ന് അഷ്‌ഗാൽ അറിയിച്ചിട്ടുണ്ട്. അനുവദനീയമായ വേഗതയിൽ, നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഷ്‌ഗാൽ അപേക്ഷിച്ചു.


Latest Related News