Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
നിങ്ങളും ലോകത്തിന് പ്രിയപ്പെട്ടവരാണ്, തെരുവ്‌കുട്ടികളുടെ ലോകകപ്പിന് ദോഹ എജുക്കേഷൻ സിറ്റിയിൽ തുടക്കമായി

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ലോകകപ്പിനോടനുബന്ധിച്ചുള്ള ലോകത്തെങ്ങുമുള്ള തെരുവുകുട്ടികളുടെ ടൂര്ണമെന്റായ സ്ട്രീറ്റ് ചൈൽഡ് ലോകകപ്പിന് ശനിയാഴ്ച ദോഹയിൽ തുടക്കമായി. ഖത്തർ ഫൗണ്ടേഷന്റെ (ക്യുഎഫ്) പങ്കാളിത്തത്തോടെ 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 28 ടീമുകളാണ് എജ്യുക്കേഷൻ സിറ്റിയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

എട്ട് ദിവസങ്ങളിലായി, ലോകമെമ്പാടുമുള്ള തെരുവ് സാഹചര്യങ്ങളിൽ ജീവിക്കുന്ന ദുർബല വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമാക്കി ലോകകപ്പ് മാതൃകയിൽ ടീമുകൾ മത്സരിക്കുകയും കുട്ടികൾക്കായുള്ള സൗഹൃദ കോൺഗ്രസ് സെഷനുകളിൽ പങ്കെടുക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം നടന്ന ഉൽഘാടന സെഷനിൽ സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ജോൺ വ്റോ ടീമുകളെ സ്വാഗതം ചെയ്തു.ലോകത്തെ അരികുവത്കരിക്കപ്പെട്ട നിഴലിൽ ജീവിക്കുന്നവർക്കുള്ള ലോകകപ്പാണ് ഇതെന്നും  നിങ്ങൾ ഇപ്പോൾ ലോകത്തിന്റെ പ്രധാന വേദിയിൽ എത്തിയിരിക്കുകയാണെന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

“ഇത് ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടവരുടെ ലോകകപ്പാണ്. ‘നിങ്ങൾ ലോകത്തിന് പ്രിയപ്പെട്ടവരാണെന്ന് ഞങ്ങൾ പറയുന്നു.നിരന്തരം പ്രവേശനം നിഷേധിക്കപ്പെടുന്നവരോ ആട്ടിയോടിക്കപ്പെടുന്നവരോ ആയ നിങ്ങൾ മുൻ നിരയിലേക്ക് വരൂ. നിങ്ങൾ പ്രധാനമാണ്.മുഖ്യധാരയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക്  ഇത് പ്രതീക്ഷയുടെ ലോകകപ്പാണെന്ന് ഞാൻ നിങ്ങൾക്ക്ഉറപ്പ് തരുന്നു"-അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള തെരുവ് സാഹചര്യങ്ങളിൽ ജീവിക്കുന്നവരും അഭയാർത്ഥി ക്യാംപുകളിൽ നിന്നുള്ളവരുമായ ആൺകുട്ടികളുടെ 15  ടീമുകളും പെൺകുട്ടികളുടെ 13 ടീമുകളുമാണ് ഒക്ടോബർ 8 മുതൽ 15 വരെ നടക്കുന്ന തെരുവ് കുട്ടികളുടെ ലോകകപ്പിൽ പങ്കെടുക്കുന്നത്.ലോകത്താകമാനം 150,00,000 കുട്ടികൾ തെരുവുകളിലും അഭയാർത്ഥി ക്യാമ്പുകളിലുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News