Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കളി കാണാനൊരു കാൽനടയാത്ര, സ്പാനിഷ് പൗരൻ ഖത്തറിലേക്ക് നടക്കാൻ തുടങ്ങി

January 12, 2022

January 12, 2022

ദോഹ : കായികലോകത്തെ ഏറ്റവും വലിയ മാമാങ്കങ്ങളിലൊന്നായ ഫുട്‍ബോൾ ലോകകപ്പിന് ആതിഥ്യമരുളാൻ തയ്യാറെടുക്കുകയാണ് ഖത്തർ. ഈ വർഷമവസാനം അരങ്ങേറുന്ന ഫുട്‍ബോൾ ലോകകപ്പ് വീക്ഷിക്കാൻ, സ്വന്തം രാജ്യമായ സ്‌പെയിനിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഖത്തറിലേക്ക് കാൽനടയാത്ര ആരംഭിച്ചിരിക്കുകയാണ് നാല്പത്തിരണ്ടുകാരനായ സാന്റിയാഗോ സാഞ്ചസ് കോഗെഡോർ. 

സ്‌പെയിനിലെ ഖത്തർ അംബാസിഡറായ അബ്ദുള്ള ബിൻ ഇബ്രാഹിം അൽ ഹമറിന്റെ ആശിർവാദം സ്വീകരിച്ചാണ് താരം തന്റെ യാത്ര തുടങ്ങിയതെന്ന് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു യാത്ര വ്യത്യസ്തമായ ഒരു അനുഭൂതി നൽകുമെന്നും, ഒട്ടേറെ കാര്യങ്ങൾ തനിക്ക് ഈ യാത്രയിൽ നിന്നും പഠിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാഞ്ചസ് അറിയിച്ചു. കായിക ഇനങ്ങളോട് ഏറെ താല്പര്യമുള്ള സാഞ്ചസ്, പത്ത് മാസത്തിലധികം ദൈർഘ്യമുള്ള കാൽനട യാത്രയ്ക്ക് ഒടുവിലാണ് ഖത്തറിൽ എത്തുക. വെള്ളം ശുചീകരിക്കാനുള്ള പ്രത്യേക ഗുളികകളും, താമസിക്കാനുള്ള ടെന്റും ഗ്യാസ് സ്റ്റവ്വും അടക്കമുള്ള മുന്നൊരുക്കങ്ങളോടെയാണ് സാഞ്ചസിന്റെ യാത്ര.


Latest Related News