Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സിദ്ര മെഡിസിനിൽ ആഗസ്റ്റ് ഒന്ന് മുതൽ പണമിടപാട് സ്വീകരിക്കില്ല,സേവനങ്ങൾക്ക് ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ മാത്രം 

July 19, 2020

July 19, 2020

ദോഹ : ഖത്തറിലെ സിദ്ര ആരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് അടുത്ത മാസം മുതൽ സേവനങ്ങൾക്കുള്ള തുക പണമായി സ്വീകരിക്കില്ല. അധികൃതർ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.ഇടപാടുകളിലെ സമയ നഷ്ടം ഒഴിവാക്കാനും  കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിട്ടുള്ള കറൻസി കൈമാറ്റം ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് നടപടിയെന്ന് സിദ്ര ആരോഗ്യ കേന്ദ്രം ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സിദ്ര മെഡിസിൻ കേന്ദ്രത്തിലെ ഫാർമസികൾ,ഫുഡ് ആൻഡ് ന്യുട്രീഷ്യൻ സേവനങ്ങൾ,കഫ്‌റ്റേരിയകൾ,കഫേകൾ എന്നിവയ്ക്കും നിയമം ബാധകമായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News