Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
'ഷോപ് ഖത്തർ' വ്യാപാരോത്സവം ജനുവരി 7 മുതൽ 31 വരെ 

January 01, 2020

January 01, 2020

ദോഹ : നാലാമത് 'ഷോപ് ഖത്തർ' വ്യാപാരോത്സവം ജനുവരി 7 മുതൽ 31 വരെ നടക്കും. ഖത്തർ നാഷണൽ ടൂറിസം കൗൺസിലാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്. വ്യാപാരമേളയിൽ പങ്കാളികളായ സ്ഥാപനങ്ങളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് വിലപിടിപ്പുള്ള ഒട്ടേറെ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാറുകളും രണ്ടു മില്യണിൽ കൂടുതൽ കാഷ് പ്രൈസുകളുമാണ് വിജയികളെ കാത്തിരിക്കുന്നത്.

ഫെസ്റ്റിവൽ സിറ്റി,വില്ലാജിയോ മാൾ,സിറ്റി സെന്റർ,മിർഖാബ് മാൾ, ലാൻഡ്മാർക് മാൾ,ഗൾഫ് മാൾ, അൽഖോർ മാൾ, ലഗൂണ മാൾ, ഹയാത്ത് പ്ലാസ മാൾ, പേൾ ഖത്തർ എന്നീ സ്ഥാപനങ്ങൾ ഷോപ് ഖത്തറിൽ പങ്കാളികളാണ്.

വമ്പിച്ച വിലക്കിഴിവിന് പുറമെ ഫാഷൻ ഷോ ഉൾപ്പെടെയുള്ള വിവിധ പരിപാടികളും ഇത്തവണത്തെ ഷോപ് ഖത്തർ വ്യാപാരോത്സവത്തിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കുള്ള ഫാഷൻ ഷോയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ജനുവരി 23 ന് ഏഷ്യൻ ടൗൺ ആംഫി തിയേറ്ററിൽ പ്രശസ്ത ഇന്ത്യൻ ബോളിവുഡ് ഗായകൻ സോനുനിഗം നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. 


Latest Related News