Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
പ്രവാസി വ്യവസായി സീക്കോ ഹംസയുടെ മൃതദേഹം ഇന്ന് ഖബറടക്കും

May 31, 2023

May 31, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ: കൊച്ചിയിലെ ആശുപത്രിയിൽ നിര്യാതനായ ബിസിനസ് പ്രമുഖനും  മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശിയുമായ      സീക്കോ ഹംസ (66) യുടെ മൃതദേഹം ഇന്ന് ഖബറടക്കും.ജിദ്ദയിലും നാട്ടിലും നിരവധി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹംസയെ തുടര്‍ചികിത്സക്കായി പ്രത്യേക എയര്‍ ആംബുലൻസില്‍ കഴിഞ്ഞയാഴ്ച കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

46 വര്‍ഷം മുമ്പ് 20ാം വയസ്സില്‍ ജിദ്ദയിലെത്തി സീക്കോ വാച്ച്‌ കമ്പനിയില്‍ ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് വ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു. ജിദ്ദയിലെ ശിഫാ ബവാദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. നാട്ടിലും സൗദിയിലുമായി നിരവധി വ്യവസായ സംരംഭങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തും സജീവസാന്നിധ്യമായിരുന്ന സീക്കോ ഹംസ ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയര്‍മാനും ജിദ്ദയിലെ നിലമ്പൂർ നഗരസഭ പരിധിക്ക് കീഴിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'നിയോ'യുടെ മുഖ്യ രക്ഷാധികാരിയുമായിരുന്നു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ നിലമ്പൂർ മുക്കട്ട റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള വസതിയില്‍ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പത്തിന് ജന്മദേശമായ കാളികാവ് അഞ്ചച്ചവടി പള്ളിശേരി ജുമാമസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News