Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത ജീവനക്കാർക്ക് പിടിവീഴും, സൗദിയിൽ പരിശോധന കർശനമാക്കുന്നു

March 29, 2022

March 29, 2022

റിയാദ് : സൗദിയിൽ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്നറിയാൻ പരിശോധന കർശനമാക്കുന്നു. ജീവനക്കാർ ഇൻഷുറൻസ് എടുത്തില്ലെങ്കിൽ തൊഴിലുടമയ്ക്കും പിഴ ലഭിക്കും. ഇൻഷുറൻസ് ഇല്ലാത്ത ഓരോ ജീവനക്കാരനും രണ്ടായിരം മുതൽ ഇരുപതിനായിരം റിയാൽ വരെയാണ് പിഴ ഒടുക്കേണ്ടത്. സ്ഥാപനത്തിന്റെ വലിപ്പമനുസരിച്ച് പിഴ സംഖ്യ നിശ്ചയിക്കും.

സൗദി ഇൻഷുറൻസ് കൗൺസിലാണ് പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിക്കുന്നത്. പരിശോധനയുടെ ഭാഗമായി, സ്വകാര്യ സ്ഥാപനങ്ങളെ കോ ഓപ്പറേറ്റീവ് കൗൺസിലുമായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ ഇൻഷുറൻസ് നിയമം പ്രകാരം, സ്വദേശികളും വിദേശികളുമായ മുഴുവൻ തൊഴിലാളികൾക്കും, അവരുടെ കുടുംബങ്ങൾക്കും ഏകീകൃത ഇൻഷുറൻസ് പാക്കേജ് നിർബന്ധമാണ്.


Latest Related News