Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം : സൗദിയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു 

September 23, 2020

September 23, 2020

റിയാദ് : ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തി. സൗദിയില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ച്‌ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുമുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
ഇന്ത്യയെ കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കും വിലക്കുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ വ്യക്തമാക്കി.സൗദിയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവർ രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കാനും പാടില്ല. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യാത്രാ വിലക്ക് സൗദി പ്രഖ്യാപിച്ചത്. 

വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവാസികളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്.അതേസമയം, സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് വിലക്ക് ബാധകമല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News