Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ വെള്ളിയാഴ്ചയും പുതിയ രോഗികൾ രണ്ടായിരത്തിന് മുകളിൽ,ഒൻപത് മരണം 

May 15, 2020

May 15, 2020

റിയാദ് : സൗദി അറേബ്യയിൽ വെള്ളിയാഴ്ചയും പുതിയ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,307 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇന്ന് ഒൻപത് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 292 മൊത്തം രോഗബാധിതരുടെ എണ്ണം 49,176 ആയി.

ജിദ്ദയിലാണ്  ഇന്നും ഏറ്റവും കൂടുതൽ രോഗികൾ - 444.മക്കയിൽ 443 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.അൽ ഖുറാൽ,അൽ ഖുർമ,സൽവ.നൈരിയ,അബ്ഹ തുടങ്ങി ഇരുപത്തിയെട്ടോളം പ്രവിശ്യകളിൽ ഇന്ന് ഓരോ ആളിൽ വീതം പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2818 പേരാണ് വെള്ളിയാഴ്ച പുതുതായി രോഗമുക്തി നേടിയത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 21,869 ആയി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News