Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
സൗദിയിൽ മൂന്ന് മരണം,1223 പുതിയ രോഗികൾ : പ്രവിശ്യകൾ വിട്ടുപോകുന്നതിന് വിലക്ക് 

April 26, 2020

April 26, 2020

റിയാദ് : സൗദിയിൽ ഇന്ന് മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.മക്കയിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഇതോടെ മരണ സംഖ്യ 139 ആയി. ഇന്ന് മാത്രം 1223 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,522 ആയി. 115 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. 15026 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 142 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ 2357 പേരാണ് സുഖം പ്രാപിച്ചത്.

ഇതിനിടെ,സൗദിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഒഴിവാക്കിയെങ്കിലും പ്രവിശ്യകള്‍ വിട്ടു പോകുന്നതിനുള്ള വിലക്ക് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് സഞ്ചരിക്കാന്‍ പാടില്ല. കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ സ്വന്തം പ്രവിശ്യക്കകത്ത് മാത്രം സഞ്ചരിക്കാം. ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കും. മക്കയിലേക്കും നേരത്തെ അടച്ചു പൂട്ടിയ പ്രത്യേക മേഖലകളിലേക്കും പ്രവേശിക്കുന്നതിനും വിലക്ക് തുടരും. കര്‍ഫ്യൂ സമയങ്ങളില്‍ സഞ്ചരിക്കുന്നതിനും പാസ് വേണം. ഇതില്ലാതെ കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തിറങ്ങിയാല്‍ പിഴ ലഭിക്കും. കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ കൂട്ടം കൂടി നിന്നാലും നടപടിയുണ്ടാകും. പതിനായിരം റിയാലാണ് പിഴ. കര്‍ഫ്യൂ അവശ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാണ്. വ്യക്തികള്‍ സ്വന്തം ഉത്തരവാദിത്തം പാലിച്ചു വേണം പുറത്തിറങ്ങാനെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News