Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വിമാനയാത്ര പാടില്ല,സൗദി കിരീടാവകാശിയുടെ വിദേശയാത്രകൾ റദ്ദാക്കി

October 24, 2022

October 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ : ശാരീരികമായ കാരണങ്ങളാൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ വിദേശയാത്രകൾ താൽകാലികമായി റദ്ദാക്കി.ഇതേതുടർന്ന് നവംബർ 1,2 തിയ്യതികളിൽ നടക്കാനിരിക്കുന്ന അൾജീരിയ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് റോയൽ കോർട്ട് അറിയിച്ചു.

ചെവി സംബന്ധമായ അസുഖങ്ങൾ ചികിത്സയിലായതിനാൽ ദീർഘനേരം വിമാനത്തിൽ ഇരിക്കുന്നത് ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് വിദേശയാത്ര ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.അദ്ദേഹത്തിന് പകരം വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുകയെന്നും റോയൽകോർട്ടിന്റെ അറിയിപ്പിൽ വ്യക്തമാക്കി.ഉച്ചകോടിയുടെ വിജയത്തിനായി അൾജീരിയക്ക് സൗദിയുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും റോയൽകോർട്ട് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക

 


Latest Related News