Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദി കോവിഡിനെ അതിജീവിക്കുന്നു,രോഗം ഭേദമാകുന്നവർ കൂടുന്നു

July 18, 2020

July 18, 2020

റിയാദ് : സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ 3057 പേർക്ക് കോവിഡ് ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 194,218 ആയി . കോവിഡ് രോഗം പുതുതായി സ്ഥിരീകരിച്ചത്‌ 2565 പേർക്കാണ്.  ആകെ രോഗബാധിതരുടെ എണ്ണം 2,48,416 ആയി. 40 പേർ കൂടി ചികിത്സയിലിരിക്കെ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 2447 ആയി.

51,751 പേരാണ് ഇനി രാജ്യത്ത് കോവിഡ് പോസറ്റിവായി തുടരുന്നത്.ഇതില്‍ 2182 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ പതിനെട്ട് വരെ രാജ്യത്ത്

പുതിയ രോഗികള്‍ കൂടുതല്‍ മക്കയിലാണ് 224, റിയാദ് 212, ജിദ്ദ 189, ഹഫൂഫ് 182, അല്‍ മൊബ്രാസ് 118, ഖമിസ് മുശിയാത് 109, അഫര്‍ അല്‍ ബാതിന്‍ 106, ഹയില്‍ 96, ദമാം 84.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ  പേര് സന്ദേശമായി അയക്കുക


Latest Related News