Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കൈക്കൂലിയും അധികാര ദുർവിനിയോഗവും,സൗദിയിൽ നിരവധി ഉന്നതരെ അറസ്റ്റ് ചെയ്തു 

August 12, 2020

August 12, 2020

റിയാദ് : അഴിമതി,അധികാര ദുർവിനിയോഗം,കൈക്കൂലി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് സൗദിയിൽ നിരവധി ഉന്നതരെ അറസ്റ്റ് ചെയ്തു.അധികാര ദുര്‍വിനിയോഗം നടത്തിയ കേസില്‍ സുരക്ഷാ മേഖലയിലെ ഒരു കമാന്‍ഡര്‍, നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, സീപോര്‍ട്ട് മാനേജര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ വ്യവസായി, നിലവിലെ ഷൂറ കൗണ്‍സില്‍ അംഗം, രണ്ട് മുന്‍ പോലീസ്, കസ്റ്റംസ് ഡയറക്ടര്‍മാര്‍, ഒരു പ്രവിശ്യ ഗവര്‍ണര്‍, രണ്ട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരെ കൈക്കൂലി കേസിൽ ആന്റി കറപ്ഷന്‍ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

അടുത്ത കാലത്തായി 218 അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്തതുവെന്ന് ആന്റി കറപ്ഷന്‍ അതോറിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് കേസുകളുടെ വിശദാംശങ്ങൾ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ആവശ്യമായ വാഹനങ്ങള്‍ വിതരണം ചെയ്തതിന്റെ രേഖയില്‍ കൃതിമം കാണിക്കുകയും ഇത്തരം കാര്യങ്ങള്‍ക്ക് രൂപീകരിക്കപ്പെട്ട സമിതിയുടെ അറിവില്ലാതെ വാഹനങ്ങള്‍ എത്തിക്കുന്നതിന്റെ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്ത കേസിലാണ് മേജര്‍ ജനറല്‍ പദവിയുള്ള സുരക്ഷാ വിഭാഗം കമാന്‍ഡര്‍, അദ്ദേഹത്തിന്റെ കീഴിലുള്ള നാല് ഉദ്യോഗസ്ഥര്‍, ധനമന്ത്രാലയത്തിന്റെ സാമ്പത്തിക പ്രതിനിധി എന്നിവരെ അറസ്റ്റ് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News