Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഫിഫ ലോകകപ്പ് രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന് സൗദി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷൻ

May 22, 2021

May 22, 2021

ജിദ്ദ : ഫുട്ബോൾ ‘ലോകകപ്പ്’ നാലുവർഷത്തിന് പകരം രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാൻ ഫിഫ ആലോചിക്കുന്നതായി റിപ്പോർട്ട്.. പുരുഷ-വനിത ലോകകപ്പുകൾ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത തേടണമെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഫിഫയോട് ആവശ്യപ്പെട്ടത്. സൗദിയുടെ ഈ നിർദേശം വളരെ ഗൗരവപൂർവമാണ് ഫിഫ നോക്കികാണുന്നത്. ഫിഫ ഇതിനെകുറിച്ച് സാധ്യതാ പഠനം ആരംഭിക്കുമെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.

ഫുട്ബാളിൻറ ഭാവി നിർണായക ഘട്ടത്തിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഫുട്ബാൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ കൂടാതെ കോവിഡ് മഹാമാരി സ്ഥിതി കൂടുതൽ വഷളാക്കി. ആഗോള തലത്തിൽ ഫുട്ബോളിന്റെ രൂപകൽപന അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്. അതിൽ നിലവിലെ നാല് വർഷത്തെ മത്സരക്രമം മൊത്തത്തിലുള്ള ഫുട്‌ബോൾ വികസനത്തിലേക്കും വാണിജ്യപരമായ പുരോഗതിയിലേക്കും നയിക്കുന്നുണ്ടോയെന്നത് പരിശോധിക്കണമെന്നാണ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷൻ  (സാഫ്) പ്രസിഡൻറ് യാസർ അൽ മിസഹൽ ഫിഫയോട് ആവശ്യപ്പെട്ടത്

എന്നാൽ ഇക്കാര്യത്തിൽ തിരക്കിട്ടൊരു തീരുമാനം എടുക്കില്ലെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻീനോ വ്യക്തമാക്കി. ‘തുറന്ന മനസ്സോടെയാണ് ഞങ്ങൾ ഈ പഠനങ്ങളിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് വരികയാണെങ്കില്‍ ക്ലബ്ബ് മല്‍സരങ്ങള്‍ അടക്കമുള്ള തങ്ങളുടെ മത്സര കലണ്ടറിനെ അത് ബാധിക്കുമെന്നതിനാൽ യൂറോപ്യന്‍ ഫുട്ബാൾ ഫെഡറേഷനുകള്‍ നീക്കത്തിനെതിരെ ചുവപ്പ് കൊടി ഉയർത്താൻ സാധ്യതയുണ്ട്. അതേ സമയം ഫുട്‌ബാൾ താരങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ആഴ്സനല്‍ കോച്ചും നിലവിൽ ഫിഫ ഗ്ലോബല്‍ ഡെവലപ്മെൻറ് തലവനുമായ ആഴ്സൻ വെങ്ങർ അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒന്ന് മുതൽ 501 വരെയുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേരാത്തവർക്ക് മാത്രം
https://chat.whatsapp.com/EIXXmrDGSLq1IqYenTNnTJ


Latest Related News