Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അക്ഷയകുമാർ നായകനാവുന്ന സാമ്രാട് പൃഥ്വിരാജിന് ഖത്തറിലും വിലക്ക്

June 03, 2022

June 03, 2022

ദോഹ: കുവൈത്തിനും ഒമാനും പിന്നാലെ അക്ഷയ് കുമാർ നായകനായ ബോളിവുഡ് ചിത്രം സാമ്രാട് പൃഥ്വിരാജിന് ഖത്തറിലും പ്രദർശനമുണ്ടാവില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ കുവൈത്തും ഒമാനും സിനിമ നിരോധിച്ചിരുന്നു. സിനിമയിലെ മുസ്ലിം വിരുദ്ധ പരാമർശങ്ങളാകാം തീരുമാനത്തിന് കാരണമെന്നാണ് സൂചന.
മുഹമ്മദ് ഗോറിക്കെതിരെ പടപൊരുതിയ രാജസ്ഥാനിലെ രാജാവായിരുന്ന പ്രിത്വിരാജ് ചൗഹാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ അക്ഷയ് കുമാർ ആണ് പൃഥ്വിരാജ് ആയി വേഷമിടുന്നത്.

നായികയായി പുതുമുഖമായ മനുഷി ചില്ലർ ആണ് അഭിനയിക്കുന്നത്.

ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിൽ ഇന്നാണ്  സിനിമ റിലീസ് ചെയ്തത്.യാഷ്‌രാജ് ഫിലിംസിന്റെ ബാനറിൽ 300 കോടി രൂപ മുതൽമുടക്കി നിർമിച്ച ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News