Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഒരു മാസം മുമ്പ് അപേക്ഷിക്കണം

December 26, 2021

December 26, 2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍, കാലാവധി കഴിയുന്നതിനു ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണമെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. മതിയായ രേഖകള്‍ സഹിതം നല്‍കുന്ന അപേക്ഷകള്‍ മാത്രമാണ് ഇനി മുതല്‍ പരിഗണിക്കുക. ആഭ്യന്തര മന്ത്രി ശൈഖ് താമര്‍ അല്‍ അലി അസ്വബാഹ് ആണ് ട്രാഫിക് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ലൈസന്‍സ് പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം തയാറാക്കിയ പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കണം. കാലാവധി കഴിയുന്നതിനു ഒരു മാസം മുന്‍പ് അല്ലെങ്കില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടമെന്റ് നിശ്ചയിക്കുന്ന മറ്റേതെങ്കിലും തിയ്യതിക്കുള്ളില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സിവില്‍ ഐഡി കോപ്പി, നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചതിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. വിദേശികള്‍ താമസസ്ഥലം തെളിയിക്കുന്ന രേഖ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിച്ച് നിശ്ചിത ഫീസ് അടച്ച് ലൈസന്‍സ് പുതുക്കാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News