Breaking News
സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു |
മലയാളിക്ക് സൗദിയില്‍ പീഢനം; അബൂദബി എംബസിയില്‍ അഭയം തേടി, നാട്ടിലേക്ക് തിരിച്ചയക്കും

December 29, 2018

December 29, 2018

സൗദിയിലെ തൊഴില്‍ പീഢനത്തിൽ നിന്ന് രക്ഷപെടാന്‍ ഒളിച്ചോടിയ മലയാളി യുവാവ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ഇസ്ഹാഖാണ് തൊഴിലുടമയില്‍ നിന്ന് രക്ഷപ്പെട്ട് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. ഇസ്ഹാഖിനെ എംബസി നാളെ നാട്ടിലെത്തിക്കും.

അറബി വീട്ടിലെ ജോലിക്കാണ് എറണാകുളത്തെ ഏജന്റിന് 75000 രൂപ നല്‍കി ഇസ്ഹാഖ് വിസ തരപ്പെടുത്തിയത്. എന്നാല്‍ ജോലി സൗദിയിലെ റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സലഹ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കലായിരുന്നു. രണ്ടര മാസത്തോളം കൊടിയ പീഢനമാണ് ഇവിടെ അനുഭവിക്കേണ്ടി വന്നതെന്ന് ഇദ്ദേഹം പറയുന്നു.

 

സൗദിയില്‍ നിന്ന് യു.എ.ഇയിലെ ബിദാ സായിദില്‍ ഒട്ടകയോട്ട മല്‍സരത്തിന് തൊഴിലുടമക്ക് ഒപ്പം എത്തിയപ്പോള്‍ ഇസ്ഹാഖ് അവിടെ നിന്നും ഒളിച്ചോടി. ബിദാസായിദിലെ മലയാളികള്‍ക്കരികിലെത്തി. സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാട് അടക്കമുള്ളവര്‍ ഇദ്ദേഹത്തെ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ചു. സംഘടനകള്‍ പണവും വസ്ത്രവും സമാഹരിച്ചു നല്‍കി. ഇപ്പോള്‍ സ്വയ്ഹാനിലെ ജയിലിലുള്ള ഇസ്ഹാഖിനെ നാളെ ഔട്ട്പാസും ടിക്കറ്റും നല്‍കി അബൂദബി ഇന്ത്യന്‍ എംബസി നാട്ടിലേക്ക് അയക്കും.


Latest Related News