Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
മരുഭൂമിയുടെ സൗന്ദര്യം ആസ്വദിച്ച് നോമ്പ് തുറക്കാം, അത്യാകർഷകമായ ഓഫറുമായി 'ഡിസ്കവർ ഖത്തർ'

April 14, 2022

April 14, 2022

ദോഹ : പരിശുദ്ധ റമദാനിലെ നോമ്പ് കുടുംബാംഗങ്ങൾക്കൊപ്പം മരുഭൂമിയിൽ തുറക്കാനുള്ള അവസരവുമായി ഡിസ്കവർ ഖത്തർ. രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മരുഭൂമിയിൽ നോമ്പ് തുറക്കാനുള്ള അവസരമാണ് ഡിസ്കവർ ഖത്തർ നൽകുന്നത്. 

പരമ്പരാഗത അറബ് ശൈലിയിലാവും നോമ്പ് തുറയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുക. പഞ്ചനക്ഷത്രഹോട്ടലിൽ തയ്യാറാക്കപ്പെട്ട, നാലോളം വിഭവങ്ങളടങ്ങിയ നോമ്പ് തുറയിൽ, അറേബ്യൻ കാപ്പിയും റമദാൻ പാനീയങ്ങളും ഉണ്ടാവും. പരമാവധി നാല് പേരടങ്ങിയ സംഘത്തിന് വാഹനസൗകര്യം അടക്കം 720 റിയാലിലാണ് ബുക്കിംഗ് ആരംഭിക്കുന്നത്. DQ 10 എന്ന കോഡുപയോഗിച്ച് ഏപ്രിൽ 30 ന് മുൻപ് ബുക്കിംഗ് ചെയ്യുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കുമെന്നും ഡിസ്കവർ ഖത്തർ അറിയിച്ചു. ഡിസ്കവർ ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.


Latest Related News