Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലെ രാജഗിരി പബ്ലിക് സ്‌കൂളിൽ സെക്കണ്ടറി ക്‌ളാസുകൾക്ക് സി.ബി.എസ്.ഇ അംഗീകാരം

March 04, 2021

March 04, 2021

ദോഹ : ദോഹയിലെ ഖത്തർ നാഷണൽ സ്‌കൂൾ അക്രഡിറ്റേഷനോടുകൂടിയ രാജഗിരി പബ്ലിക് സ്‌കൂൾ (ആർ‌പി‌എസ്) സീനിയർ സെക്കൻഡറി ക്‌ളാസുകൾക്കുള്ള  സിബിഎസ്ഇ അഫിലിയേഷൻ നേടി.2020-21 അക്കാദമിക വർഷത്തെ  11,12 ക്‌ളാസിലേക്കുള്ള സയൻസ്/ കൊമേഴ്‌സ് സ്ട്രീമുകൾക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് മാനേജ്‌മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സയൻസ് സ്ട്രീമിൽ ഫിസിക്സ്,കെമിസ്ട്രി,ബയോളജി,മാത്തമാറ്റിക്സ്,ഇൻഫോമാറ്റിക് പ്രാക്റ്റിസ് എന്നീ വിഷയങ്ങളും കൊമേഴ്‌സ് സ്ട്രീമിൽ ഇംഗ്ലീഷ്,അക്കൗണ്ടൻസി,ബിസിനസ് സ്റ്റഡീസ്,ഇക്കണോമിക്സ്,എന്ററർപ്രണര്ഷിപ്,/ മാത്തമാറ്റിക്സ്,ഇൻഫോമാറ്റിക് പ്രാക്റ്റിസ് എന്നീ വിഷയങ്ങളുമാണ് ഉണ്ടാവുക.രണ്ടു സ്ട്രീമുകളിലും ആറാമത്തെ വിഷയമായി  ഫിസിക്കൽ എജുക്കേഷൻഉൾപെടുത്തിയിട്ടുണ്ട്.വരും വർഷങ്ങളിൽ ഹ്യൂമാനിറ്റിസ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക
 


Latest Related News