Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വാക്സിനെടുത്ത ഗൾഫ് പൗരൻമാർക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും ഖത്തറില്‍ ക്വാറന്‍റൈന്‍ ഇളവ്

May 09, 2021

May 09, 2021

ഫോട്ടോ : നൗഷാദ് തെക്കയിൽ

ദോഹ : കോവിഡ് വാക്സിന്‍ സ്വീകരിച്ച ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള അറബ് പൌരന്മാര്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ജിസിസി രാജ്യങ്ങളിലെ പൌരന്മാര്‍, അവരുടെ ബന്ധുക്കള്‍, കൂടെ വരുന്ന ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദേശം. എന്നാല്‍ എല്ലാവരും അതത് രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരരിച്ച കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂര്‍ത്തീകരിച്ചവരായിരിക്കണം. ഒപ്പം പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്സിനെടുക്കാത്തവരാണെങ്കില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News