Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വനിതാ വോളിബോളിന് വിസിൽ മുഴങ്ങാറായി, ഖത്തർ ടീമിനെ പ്രഖ്യാപിച്ചു

December 23, 2021

December 23, 2021

ദോഹ : അടുത്ത വർഷം നടക്കാനിരിക്കുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കാൻ വനിതാ വോളിബോൾ ടീമിനെ പ്രഖ്യാപിച്ച് ഖത്തർ. 2030  ലെ ഏഷ്യൻ ഗെയിംസ് മുന്നിൽ കണ്ടാണ് വനിതാ ടീമിനെ ഒരുക്കുന്നതെന്നും, നിലവിലെ ടീമിൽ മികവ് പുലർത്തുന്ന താരങ്ങൾ ഏഷ്യ കപ്പ് ടീമിന്റെ നെടുന്തൂണുകൾ ആവുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ വോളിബോൾ അസോസിയേഷൻ അറിയിച്ചു. 


വോളിബോൾ അസോസിയേഷൻ തന്നെയാണ് വനിതാ ടീമിന്റെ പരിശീലനത്തിന് മുൻകൈ എടുക്കുന്നത്. ആദ്യഘട്ടത്തിൽ 60 താരങ്ങളെ ഉൾപ്പെടുത്തിയുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഖത്തർ വോളിബോൾ അസോസിയേഷന്റെ ഹാളിൽ ഇവർക്ക് ആഴ്ച്ചയിൽ മൂന്ന് തവണ രണ്ട് മണിക്കൂർ വീതം പരിശീലനം നൽകും. സാറ ഖാലിദ് അൽ മിസ്നദാണ് വനിതാ വോളിബോൾ കമ്മിറ്റിയുടെ അധ്യക്ഷ.


Latest Related News