Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
കോവിഡ് പ്രതിരോധത്തില്‍ അറബ് രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ ഖത്തര്‍: ലോകത്തില്‍ 15ാം സ്ഥാനം

July 11, 2021

July 11, 2021

ദോഹ: കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഖത്തറിന് മുന്‍തൂക്കം. ജര്‍മന്‍ മാഗസിനായ ദേര്‍ സ്പീഗല്‍ പുറത്തുവിട്ട പട്ടികയിലാണ് ഖത്തര്‍ ഇടം പിടിച്ചത്.അറബ് ലോകത്ത് നിന്നുള്ള ഏകരാജ്യമായ ഖത്തര്‍ പട്ടികയില്‍ 15ാമതായാണ് വന്നിരിക്കുന്നത്. മറ്റ് അറബ് രാജ്യങ്ങളൊന്നും പട്ടികയിലില്ല. ഫിന്‍ലാന്റാണ്  പട്ടികയില്‍ ഒന്നാമതെത്തിയത്. പിന്നാലെ ലക്‌സംബര്‍ഗ്, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുണ്ട്. തയ്‌വാനാണ് യൂറോപ്പിന് പുറത്തുനിന്നും നേട്ടം കൊയ്ത രാജ്യം. കാനഡ അടക്കമുള്ള നിരവധി വികസിത  രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തര്‍ 15ാം സ്ഥാനത്തെത്തിയത്.154 രാജ്യങ്ങളില്‍ നിന്നാണ് ഈ സ്ഥാനമെന്നതും ശ്രദ്ധേയമാണ്.  ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളൊന്നും പട്ടികയിലിടം  നേടിയില്ല എന്നതും ശ്രദ്ധേയമാണ്. സിംഗപ്പൂര്‍, ജപ്പാന്‍, ന്യൂസിലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആറ്  മുതല്‍  10 പത്ത് വരെ സ്ഥാനങ്ങളിലുള്ളത.്   കോവിഡ് രോഗം ഭേദപ്പെട്ട കണക്കിലും ഖത്തര്‍ മുന്നിലാണ്. 81  ശതമാനം കേസുകളും ഖത്തര്‍ ചികിത്സിച്ച് ഭേദമാക്കി.ഖത്തറില്‍ 3,390,306 ഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1.5 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്.

 


Latest Related News