Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ഹെൽത്ത് ഫെസിലിറ്റി ലൈസൻസുള്ള നഴ്‌സറി സ്‌കൂളുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ തുറന്നു പ്രവർത്തിക്കാം 

July 16, 2020

July 16, 2020

ദോഹ : ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഫസിലിറ്റി ലൈസന്‍സ് ഉള്ള നഴ്‌സറി സ്‌കൂളുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഓഗസ്റ്റ് 1 മുതല്‍ രാജ്യത്തെ നഴ്സറികള്‍ക്കും ശിശുപരിചരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ നഴ്‌സറിയില്‍ നഴ്‌സിങ് സേവന സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഹെല്‍ത് ഫസിലിറ്റി ലൈസന്‍സ് നേടാന്‍ കഴിയാത്തവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. നഴ്സറി ജീവനക്കാരുടെയും കുട്ടികളെ നഴ്സറിയിലേക്ക് കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നവരുടെയും ഇഹ്തെറാസ് പ്രൊഫൈല്‍ പച്ചയായിരിക്കണം. രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ ബാങ്കിങ് അല്ലെങ്കില്‍ കാര്‍ഡ് മുഖേന ഫീസ് അടക്കുന്നതാണ് ഉചിതമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മറ്റു നിബന്ധനകൾ 

എല്ലാ ജീവനക്കാര്‍ക്കും കോവിഡ്-19 പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവ് ആയ ജീവനക്കാർക്ക് മാത്രമേ അനുമതിയുണ്ടാവൂ.വിട്ടുമാറാത്ത രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കരുതെന്നും നിഷ്കര്ഷിച്ചിട്ടുണ്ട്.ഏതെങ്കിലും തരത്തില്‍ അണുബാധയുണ്ടായാല്‍ 14 ദിവസത്തേക്ക് നഴ്‌സറി അടക്കുകയും പൂര്‍ണമായും അണുവിമുക്തമാക്കുകയും വേണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News