Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ മണി എക്സ്ചേഞ്ചുകൾ ഇന്നു മുതൽ പ്രവർത്തിക്കും 

May 12, 2020

May 12, 2020

ദോഹ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ഖത്തറിലെ മണി എക്സ്ചേഞ്ചുകൾ ഇന്ന്(ചൊവ്വ) മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.കര്‍ശനമായ കോവിഡ് പ്രതിരോധ, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം. ഉപഭോക്താക്കൾ താഴെ പറയുന്ന നിർദേശങ്ങൾ കൃത്യമായും പാലിച്ചിരിക്കണം.

- എട്ടു മണിക്കൂർ മാത്രമായിരിക്കും ദിവസവും പ്രവർത്തി സമയം.

- നിശ്ചിത എണ്ണം ഉപഭോക്താക്കളെ മാത്രമാണ് ഒരേ സമയം എക്സ്ചേഞ്ചിൽ പ്രവേശിപ്പിക്കുക.

- മാസ്കുകൾ നിർബന്ധമായും ധരിച്ചിരിക്കണം.

- മറ്റൊരാളിൽ നിന്നും കൃത്യമായ സാമൂഹിക അകലം പാലിക്കണം.

- ജീവനക്കാരുടെ ജോലി സമയം ആറു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ടു മണിക്കൂർ അധിക സമയം ജോലി ചെയ്യാൻ അനുവദിക്കും.

- എക്സ്ചേഞ്ചിന് പുറത്തോ അകത്തോ ആളുകൾ കൂട്ടം ചേർന്നു നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്ഥാപനങ്ങൾക്കായിരിക്കും.


ഇതിന് പുറമെ ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന വിവിധ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച് 26 നാണ് രാജ്യത്തെ എല്ലാ മണി എക്സ്ചേഞ്ചുകളും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാൻ മന്ത്രാലയം ഉത്തരവിട്ടത്. ഉപഭോക്താക്കൾ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഓൺലൈനായും മാത്രമേ ധനവിനിമയം നടത്താൻ പാടുള്ളൂ എന്നും മന്ത്രാലയം നിർദേശിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News