Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ ദേശീയ ' കുടുംബദിനം' ഏപ്രിൽ 15 ന്, മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു

April 11, 2022

April 11, 2022

ദോഹ : ഖത്തറിൽ ഏപ്രിൽ 15 വെള്ളിയാഴ്ച ദേശീയ കുടുംബദിനമായി ആചരിക്കും. എല്ലാ വർഷവും ഇതേ ദിവസം നടക്കാറുള്ള പ്രത്യേക പരിപാടികൾ ഈ വർഷവും മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ സാമൂഹികക്ഷേമവകുപ്പ് അറിയിച്ചു. സമൂഹത്തിൽ കുടുംബവ്യവസ്ഥയ്ക്കുള്ള പ്രാധാന്യത്തെ പറ്റിയുള്ള ബോധവൽക്കരണപരിപാടികൾ ഈ ദിവസം അരങ്ങേറും. "കുടുംബങ്ങളുടെ യോജിപ്പ്, ഖത്തറിന്റെ കരുത്ത്" എന്നതാണ് ഈ വർഷത്തെ കുടുബദിന സന്ദേശം. 

ഓരോ സമൂഹത്തിന്റെയും നട്ടെല്ലാണ് കുടുംബങ്ങളെന്നും, കുടുംബദിനം ആചരിക്കാനായി ഒരുദിവസം തിരഞ്ഞെടുത്ത ഖത്തർ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്നും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് അഭിപ്രായപ്പെട്ടു. കുടുംബങ്ങളുടെ കെട്ടുറപ്പും, അതുവഴി നേടുന്ന സാമൂഹ്യപുരോഗതിയും ഖത്തർ ദേശീയ വിഷൻ 2030 ന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബദിനത്തോട് അനുബന്ധിച്ച് മന്ത്രാലയത്തിന്റെ കെട്ടിടങ്ങൾ ഏപ്രിൽ 15 ന് പച്ചനിറം അണിയുമെന്നും മന്ത്രി അറിയിച്ചു.


Latest Related News