Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കാഴ്ചയുടെ വിസ്മയങ്ങൾ തീർക്കാൻ ഖത്തർ ഒരുങ്ങുന്നു, മൂന്ന് പുതിയ മ്യൂസിയങ്ങൾ കൂടി നിർമിക്കും

March 29, 2022

March 29, 2022

ദോഹ : സാംസ്‌കാരികരംഗത്തെ കൂടുതൽ വിപുലീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഖത്തർ. ദോഹയിലും സമീപപ്രദേശങ്ങളിലുമായി മൂന്ന് പുതിയ മ്യൂസിയങ്ങൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ മ്യൂസിയം സ്റ്റേറ്റ് ബോഡിയുടെ ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനി അറിയിച്ചു. ദോഹ ഫോറത്തിലെ ഓൺലൈൻ സെഷനിലാണ് മയാസ്സ പുതിയ പദ്ധതികൾ വിശദീകരിച്ചത്. 

ലുസൈലിൽ ഒരുങ്ങുന്ന പെയിന്റിങ് മ്യൂസിയമാണ് പുതിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. പെയിന്റിങ്ങുകൾ കൂടാതെ, ഫോട്ടോകൾ ശില്പങ്ങൾ, അപൂർവ പുസ്തകങ്ങൾ തുടങ്ങിയ ഒരുപിടി അമൂല്യവസ്തുക്കളുടെ ശേഖരമാണ് ലുസൈൽ മ്യൂസിയത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്. ആറ് ലക്ഷത്തിനടുത്ത് ചതുരശ്ര അടിയിൽ നാല് നില കെട്ടിടമാണ് ലുസൈൽ മ്യൂസിയത്തിനായി നിർമിക്കുന്നത്. വാഹനങ്ങൾ കണ്ടുപിടിച്ച കാലം മുതൽ ആധുനിക ലോകത്തെ അത്ഭുതവാഹനങ്ങൾ അടക്കമുള്ള ശേഖരമടങ്ങിയ ഖത്തർ ഓട്ടോ മ്യൂസിയം ആണ് രണ്ടാമത്തെ സ്വപ്നപദ്ധതി. ഓട്ടോമൊബൈൽ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് മ്യൂസിയം സമ്മാനിക്കുക. ദോഹയിലെ ഉപയോഗശൂന്യമായ ഒരു കെട്ടിടം "ആർട്ട് മിൽ' ആക്കി മാറ്റുന്നതാണ് മൂന്നാം പദ്ധതി. അതേസമയം, ഈ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുകയും, നിർമാണപ്രവർത്തനങ്ങൾ എന്ന് പൂർത്തിയാവുമെന്ന വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Latest Related News