Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ആഗോളതലത്തില്‍ ഒന്നാമതായി ഖത്തര്‍

March 10, 2021

March 10, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ആഗോളതലത്തില്‍ ഒന്നാമതായി ഖത്തര്‍. ഹൂട്ട്‌സ്യൂട്ട് ഓര്‍ഗനൈസേഷന്റെ 'ദി ഗ്ലോബല്‍ സ്‌റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഖത്തറിലെ മൊബൈല്‍ ഫോണുകളിലെ ശരാശരി ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത 178.01 എം.ബി.പി.എസ് ആണെന്നും റിപ്പോര്#ട്ടില്‍ പറയുന്നു.

ആകെ ജനസംഖ്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുനെ നിരക്കിലും ഖത്തറാണ് ഒന്നാമത്. ഖത്തറിലെ 99 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 28.8 ലക്ഷത്തിലെത്തി. ലോകത്തെ മറ്റ് പല രാജ്യങ്ങളെയും കവച്ച് വയ്ക്കുന്ന നേട്ടമാണ് ഇത്. 

ഖത്തറിലെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ എണ്ണം 28.7 ലക്ഷമാണ്. രാജ്യത്തെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 46.7 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 160.6 ശതമാനമാണ് ഈ വര്‍ധനവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സോഷ്യല്‍ മീഡിയോ മാനേജ്‌മെന്റിനായുള്ള ആഗോള ഓര്‍ഗനൈസേഷനാണ് ഹൂട്ട്‌സ്യൂട്ട് ഓര്‍ഗനൈസേഷന്‍. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ഫോണിന്റെയും സ്ഥിതിവിവരക്കണക്കുകള്‍, ഡിജിറ്റലൈസേഷന്‍ സ്റ്റാറ്റസ് തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇവര്‍ എല്ലാ വര്‍ഷവും പുറത്തുവിടാറുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News