Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ 24 മണിക്കൂറിനിടെ കോവിഡ് ഭേദമായവരുടെ എണ്ണം രണ്ടായിരത്തിന് മുകളിൽ,രണ്ടു മരണം 

July 01, 2020

July 01, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ഭേദമായവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി. 2401 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്.ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 83,965 ആയി.

915 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് പോസറ്റിവായി തുടരുന്നവരുടെ എണ്ണം ഇതോടെ 12,923 ആയി.കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 115 ആയി.

ഏഴ് പേരെയാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഗുരുതര രോഗലക്ഷണങ്ങളുള്ള 74 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവരിൽ 190 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News