Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ,രോഗമുക്തി 5235 പേർക്ക് 

May 30, 2020

May 30, 2020

ദോഹ : ഖത്തറിൽ ശനിയാഴ്ച 2355 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ തുടർച്ചയായ ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രോഗമുക്തി നേടുന്നവരുടെ എണ്ണവും ഏതാനും ദിവസങ്ങളായി ഗണ്യമായി ഉയർന്നിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 5235 പേർക്കാണ് രോഗമുക്തി ലഭിച്ചത്.പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലേറെയാണ് സുഖം പ്രാപിച്ചവരുടെ എണ്ണം. ഇത് ആശ്വാസം നൽകുന്നുണ്ട്. കോവിഡ് പോസ്‍റ്റിവായവർ പതിനാലു ദിവസങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ വിട്ടയക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55,262 ഉം രോഗമുക്തി ലഭിച്ചവരുടെ എണ്ണം 25,839 മായി.പതിനെട്ട് പേരെയാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.മുപ്പത്തിയാറു പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News