Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഖത്തറിൽ തിങ്കളാഴ്ച 957 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

April 27, 2020

April 27, 2020

ദോഹ : ഖത്തറിൽ തിങ്കളാഴ്ച 957 പേരിൽ കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് സ്ഥിരീകരിച്ച കേസുകൾ 11,244 ആയി. ഇന്ന് 54 പേർ കൂടി രോഗവിമുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 1066 ആയി. ഇതുവരെ പത്ത് പേരാണ് ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ 3420 പേരിൽ രോഗപരിശോധന നടത്തിയിട്ടുണ്ട്. ഇതുവരെ 85,709 പേരിൽ കോവിഡ് പരിശോധന നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച രാജ്യത്ത് 929 പേരിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ബുധനാഴ്ചക്ക് ശേഷം ഖത്തറിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News