Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ രോഗവിമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു,ഇന്ന് രോഗബാധിതർ 643

April 29, 2020

April 29, 2020

ദോഹ : ഖത്തറിൽ ബുധനാഴ്ച 643 പേരിൽ കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി ഖത്തറിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തത്  ആശ്വാസമാവുന്നു. അസുഖം ഭേദപ്പെടുന്നവരുടെ എണ്ണവും ഗണ്യമായി ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 പേർക്കാണ് രോഗവിമുക്തി ലഭിച്ചത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 12,564 ആയി. ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,243 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2808 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 91,415 പേരിൽ പരിശോധന നടത്തിയിട്ടുണ്ട്.പത്തു പേർ മാത്രമാണ് ഇതുവരെ ഖത്തറിൽ കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 20 നാണ് ഖത്തറിൽ അവസാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News