Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ നാല് കോവിഡ് മരണം കൂടി,സുഖം പ്രാപിക്കുന്നവരുടെ എണ്ണം കൂടി 

June 10, 2020

June 10, 2020

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണ സംഖ്യ 66 ആയി.  1716 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. 1844 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്.ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 49,413 ആയി.

1420 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 161 പേരെയാണ് പുതുതായി ആശുപത്രിയിലേക്ക് മാറ്റിയത്. പതിനഞ്ച് പേരെ കൂടി പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.നിലവിൽ 226 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News