Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം ശിക്ഷ രാജ്യാന്തര നിയമങ്ങൾക്ക് എതിരെന്ന് ഖത്തർ 

August 12, 2020

August 12, 2020

ദോഹ :  ഒമാൻ പൗരനായ അബ്ദുല്ല അൽ ഷംസിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച യുഎഇ ഫെഡറൽ കോടതി വിധിയെ ഖത്തർ അപലപിച്ചു.രഹസ്യാന്വേഷണ കേസുമായി ബന്ധപ്പെട്ടുണ്ടായ വിധി നീതിക്ക് നിരക്കാത്തതും വസ്തുതാവിരുദ്ധവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇയാൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യത്തിന്റെ നിയമത്തിനെതിരാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വിധി രാജ്യങ്ങൾ തമ്മിൽ പരസ്പരം കാത്തു സൂക്ഷിക്കുന്ന പ്രതിബദ്ധതക്ക് എതിരാണ് വിധിയെന്നും ഖത്തർ അഭിപ്രായപ്പെട്ടു.2020 മേയിലാണ് യു.എ.ഇ കോടതി അൽ ഷംസിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.യു.എ.ഇ ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വിധി ശരിവെച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു.

യു.എ.ഇ യിൽ സ്‌കൂൾ പഠനം നടത്തുന്നതിനിടെ  2018 ആഗസ്റ്റിലാണ് ഖത്തറിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചു ഷംസിയെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇരുപത്തിയൊന്നു വയസ്സുള്ള അൽ ഷംസി വൃക്കയിലെ അർബുദത്തോടൊപ്പം കടുത്ത വിഷാദ രോഗവും നേരിടുന്നുണ്ട്. അബ്ദുല്ല അൽ ഷംസിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും ഈയിടെ രംഗത്തെത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

 

 


Latest Related News