Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് വ്യാപനം, ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ ലഭ്യമാണെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

January 12, 2022

January 12, 2022

ദോഹ : കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തുമ്പോഴും, രാജ്യത്തെ ആരോഗ്യരംഗം പരിപൂർണസജ്ജമെന്ന് അധികൃതർ. ആശുപത്രിയിൽ കിടക്കകൾ അടക്കമുള്ള സർവ്വസന്നാഹങ്ങളും ആവശ്യത്തിന് ലഭ്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ മേധാവി ഡോക്ടർ അഹമ്മദ് അൽ മുഹമ്മദ്‌ വ്യക്തമാക്കി. 

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് 20.12 മൊബൈൽ ആപ് വഴി പണമയക്കുന്നവർക്ക് 20.16 

ഖത്തർ ടീവിയിലെ പ്രോഗ്രാമിൽ സംസാരിക്കവെയാണ് കോവിഡിനെ നേരിടാൻ രാഷ്ട്രം എത്രത്തോളം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഡോക്ടർ അഹമ്മദ് മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രോഗികൾക്കായി കിടക്കകൾ ഒഴിച്ചിട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പ്രവർത്തനം ആരംഭിക്കാവുന്നത്ര സജ്ജമായ കെട്ടിടങ്ങളും ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടെന്നും ഡോക്ടർ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കകൾക്ക് ദൗർലഭ്യം നേരിട്ടേക്കാമെന്ന അഭ്യൂഹം തെറ്റാണെന്നും ഡോക്ടർ അറിയിച്ചു.


Latest Related News