Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഈദിന് പെരുന്നാൾ സമ്മാനവുമായി ഖത്തർ നടുമുറ്റം

April 07, 2024

Qatar_newsroom_malayalam_natumuttam_eid_gift

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കാൻ നടുമുറ്റം ഖത്തർ. ‘ഈദ് സ്നേഹപ്പൊതി’ എന്ന പേരിൽ പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നടുമുറ്റം പ്രവർത്തകരായ വനിതകൾ വീടുകളിൽ തയാറാക്കിയ ഉച്ചഭക്ഷണത്തിൽനിന്ന് ഒരു പങ്ക് സ്നേഹപ്പൊതിയിലേക്ക് കൈമാറിയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. റമദാൻ അവസാനദിനങ്ങളാവുന്നതോടെ ആവശ്യക്കാരുടെ കണക്കെടുത്താണ് ഭക്ഷണക്കിറ്റുകളുടെ വിതരണം നടത്തുന്നത്. ഈ വർഷം ഇതുവരെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ആയിരത്തിലധികം പേർക്ക് പെരുന്നാൾ ദിനത്തിൽ സ്നേഹപ്പൊതി കൈമാറും. 

നുഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽവെച്ച് ടീം വെൽഫെയറിന്റെയും നടുമുറ്റം പ്രവർത്തകരുടെയും സഹായത്തോടു കൂടിയാണ് സ്നേഹപ്പൊതി വിതരണം നടക്കുക. പരിപാടിക്ക് നടുമുറ്റം കേന്ദ്ര, ഏരിയ ഭാരവാഹികൾ നേതൃത്വം നൽകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News