Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിൽ ഇന്ന് നടക്കാനിരുന്ന മോളിവുഡ് മാജിക് മുടങ്ങി,വീണ്ടും സാങ്കേതിക കാരണങ്ങൾ നിരത്തി സംഘാടകർ

March 07, 2024

March 07, 2024

അൻവർ പാലേരി

ദോഹ : മലയാള സിനിമയിലെ വൻ താരങ്ങളെ അണിനിരത്തി 91 ഈവന്റ്സ് ഇന്ന് നടത്താനിരുന്ന മോളിവുഡ് മാജിക് താരനിശ റദ്ദാക്കി.ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.ഇക്കാര്യം അറിയിച്ചുകൊണ്ട് സംഘാടകർ വോളണ്ടിയർമാർക്ക് സന്ദേശം അയച്ചിരുന്നു.91 ഈവന്റസും സമൂഹ മാധ്യമ അക്കൗണ്ടിൽ പരിപാടി റദ്ദാക്കിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

വൻ തുക മുടക്കി ടിക്കറ്റെടുത്ത നിരവധി പേർ ഇതോടെ നിരാശയിലായി.പലരും സ്റ്റേഡിയത്തിലെത്തി മടങ്ങി.ടിക്കറ്റെടുത്ത് താരനിശ കാണാൻ വൈകീട്ടോടെ സ്റ്റേഡിയത്തിലെത്തിയവരെ പോലീസും സ്റ്റേഡിയത്തിന്റെ ചുമതലയുള്ളവരും തിരിച്ചയക്കുകയായിരുന്നു.മോളിവുഡ് മാജിക് റദ്ധാക്കിയതായി ഖത്തർ ലിവിങ് ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ടിക്കറ്റെടുത്തവർക്ക് ക്യൂ-ടിക്കറ്റ് വഴി പണം തിരിച്ചുനൽകുമെന്നും ഖത്തർ ലിവിങ് സമൂഹമാധ്യമ അക്കൗണ്ടിൽ അറിയിച്ചു. അതേസമയം,ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചതിനുള്ള കാരണം സംഘാടകർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ 200 ലേറെ താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തിയിരുന്നു.കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനും 91 ഈവന്റ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടി റദ്ദാക്കാനുള്ള കാരണം അന്വേഷിക്കാൻ സംഘാടകരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരെയും ഫോണിൽ ലഭിച്ചിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News