Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഇഹ്തിറാസ് ആപ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം 

November 14, 2020

November 14, 2020

ദോഹ : ഇഹ്തിറാസ്‌ ആപ്പ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്ന്  ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ സജീവമായി നിലനിര്‍ത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ആരോഗ്യ ബോധവല്‍ക്കരണത്തിനും കൊവിഡ് കോണ്ടാക്റ്റ് ട്രെയ്‌സിങ്ങിനുമെല്ലാമായി ഉപയോഗിക്കുന്ന ഖത്തറിന്റെ ആപ്പാണ് ഇഹ്തിറാസ്.

ആപ്പ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ 109 ല്‍ ബന്ധപ്പെടാമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇഹ്തിറാസ് ആപ്പ് ശരിയായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഫോണിലെ ബ്ലൂടൂത്ത്, ലൊക്കേഷന്‍ എന്നിവ ഓണ്‍ ചെയ്തിരിക്കുകയും ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുകയും വേണമെന്നും മന്ത്രാലയം അനുബന്ധമായി ഓർമിപ്പിച്ചു.

ആപ്പ് ഉപയോഗിക്കുന്നതിലൂടെ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുകയും വൈറസ് വ്യാപനം തടയാന്‍ സഹായിക്കുകയും ചെയ്യും. കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, അറിയിപ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ആപ്പിലൂടെ ലഭിക്കുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News