Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്‌താൽ മെമ്മറി കുറയുമെന്ന വാദം അടിസ്ഥാനരഹിതമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

February 01, 2021

February 01, 2021

ദോഹ: കോവിഡിനെ പ്രതിരോധിക്കാനായി ഖത്തർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കുന്നത് ഫോണിന്റെ പ്രവർത്തനത്തെയോ മെമ്മറിയെയോ ബാധിക്കുമെന്ന പ്രചരണത്തിൽ കഴമ്പില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആപ്പ് ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന പരാതികൾക്ക് മറുപടിയായി ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇഹ്തിറാസ് ആപ്പിലെ ഡാറ്റ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്.പഴയ ഡാറ്റ നീക്കം ചെയ്തതിന് ശേഷമേ പുതിയ ഡാറ്റ അപ്ഡേറ്റ് ചെയ്യാറുള്ളൂ എന്നും അധികൃതർ വിശദീകരിച്ചു.  പരമാവധി കുറച്ച് സ്ഥലം മാത്രമുപയൊഗിച്ചും വേഗത ഉറപ്പാക്കിയുമാണ് ആപ്പ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

ആപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായവർ കാൾ സെന്റർ നമ്പരായ 109ൽ വിളിച്ച് അറിയിക്കണം.

ഇഹ്തിറാസ് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ആപ്പാണെന്നും കൊവിഡ്-19 ൻ്റെ വ്യാപനം ചെറുക്കുന്നതിൽ ആപ്പ് നിർണായക സംഭാവന നടത്തിയെന്നും കമ്മ്യൂണിക്കേഷൻ വിദഗ്ധനായ ഡോ. അഹമ്മദ് അൽ മൊഹന്നദി വിശദീകരിച്ചു.

കൊവിഡ് പരത്താൻ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്താനും വ്യാപനം തടയാനും സഹായിക്കുന്ന വിധത്തിലാണ് ഇഹ്തിറാസിന്റെ പ്രവർത്തനം. ഇതിലൂടെ രോഗം പരത്താൻ ഇടയുള്ളവരുടെ നീക്കങ്ങൾ അറിയാൻ ആരോഗ്യ വകുപ്പിനെ സഹായിക്കുക കൂടിയാണ് ഇഹ്തിറാസ് ചെയ്യുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് പിന്നാലെ വ്യക്തിയുടെ പ്രൊഫൈൽ നിർമിക്കപ്പെടുകയും അതിലെ ക്യു ആർ കോഡ് ആരോഗ്യ വകുപ്പിനും ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങൾക്കും നിരീക്ഷിക്കാനാവുന്ന വിധത്തിൽ ലഭ്യമാവുകയും ചെയ്യുന്നു. ഇതിലൂടെയാണ് വ്യക്തികളുടെ യാത്രാ വിവരങ്ങളും മറ്റും കണ്ടെത്താൻ സഹായകമാവുന്നത്.എന്നാൽ ഒരാളുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടില്ലെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News